കൊച്ചുമകളുടെ വിവാഹം നടക്കാതെ പോയതടക്കമുള്ള പരാതികളാണ് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് അമ്മമാർ വിശദമാക്കിയത്. വിഷമിക്കരുതെന്നും വീട് വച്ചുനൽകുമെന്നും കൊച്ചുമകളുടെ വിവാഹം നടത്താനുള്ള സഹായം നൽകുമെന്ന ഉറപ്പും നൽകിയാണ് രാഹുൽ ക്യാപിൽ നിന്ന് മടങ്ങിയത്. രാഹുൽ ഗാന്ധി നൽകിയ ഉറപ്പ് ഏറ്റെടുത്ത് നടത്തുമെന്ന് രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്ന വിഡി സതീശനും ടി സിദ്ദിഖും വ്യക്തമാക്കി.
മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപ് സന്ദർശിച്ച് രാഹുൽ ഗാന്ധി
