ആർബിഐ നിർദേശിച്ച വിവിധ മാനദണ്ഡങ്ങൾ ലംഘിച്ചതിന് സിറ്റി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് എന്നീ ബാങ്കുകൾക്ക് ആർബിഐ പിഴ ചുമത്തി. സിറ്റി ബാങ്കിന് 5 കോടി രൂപയും, ബാങ്ക് ഓഫ് ബറോഡയ്ക്ക് 4.34 കോടിയും, ഇന്ത്യൻ ഓവർസീസ് ബാങ്കിന് ഒരു കോടി രൂപയും പിഴ ചുമത്തി.