ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫര്‍സോണ്‍ നടപ്പാക്കൂവെന്നു സിപിഎം. ഉപഗ്രഹ സര്‍വ്വേ ഭാഗികമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണം. സര്‍ക്കാരിനെതിരായ പ്രചാരവേലകള്‍ അവസാനിപ്പിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
ശബരിമല തീര്‍ത്ഥാടനത്തിന് വയോധികര്‍ക്കും കുട്ടികള്‍ക്കും നടപ്പന്തല്‍ മുതല്‍ പ്രത്യേക ക്യൂ. കുട്ടികള്‍ക്കും വയോധികര്‍ക്കും പ്രത്യേക ക്യൂ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. അതേസമയം ഞായറാഴ്ചയായിട്ടും ശബരിമല സന്നിധാനത്ത് തിരക്ക് അനുഭവപ്പെട്ടില്ല. 76,103 പേരാണ് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് ബുക്കു ചെയ്തിരുന്നത്.
വാളയാര്‍ വഴി കടത്തിയ 173 കിലോ ചന്ദനം മറയൂരില്‍നിന്നു കവര്‍ന്നതാണെന്ന് വനംവകുപ്പ്. എക്‌സൈസ് സംഘം പിടികൂടിയ പാലക്കാട് വല്ലപ്പുഴ സ്വദേശികളായ ഉനൈസ്, അനസ് എന്നിവരെ ചോദ്യം ചെയ്തു. ആറുപേരെകൂടി പിടികൂടാനുണ്ട്. കേരളത്തില്‍ അരി ഇറക്കി തിരിച്ചുപോകുന്ന ലോറിയില്‍ ആന്ധ്രയിലേക്കു കയറ്റിവിടാനായിരുന്നു പരിപാടിയെന്ന് പ്രതികള്‍ മൊഴി നല്‍കിയെന്ന് വനംവകുപ്പ് അധികൃതര്‍.
കരിപ്പൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളില്‍ ഒന്നരക്കോടി രൂപയുടെ സ്വര്‍ണം പിടിച്ചു. കരിപ്പൂരില്‍ 42 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കുറ്റിപ്പുറം സ്വദേശിയായ മുഹമ്മദ് ഇഷാഖ് പിടിയിലായി. കാസര്‍ഗോഡ് സ്വദേശി റാഷിദ്, മലപ്പുറം ചെമ്മാട് സ്വദേശി മുഹമ്മദ് ഷഫീഖ് എന്നിവരില്‍നിന്ന് 65 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതവും പിടികൂടി. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണവുമായി പാലക്കാട് സ്വദേശി റഷീദും പിടിയിലായി.
രമേശ് ചെന്നിത്തലയുടെയും അനിതയുടേയും മകനും ഐആര്‍എസ് ഉദ്യോഗസ്ഥനുമായ രമിത്തും ബഹറിനിലെ ജോണ്‍ കോശി- ഷൈനി ജോണ്‍ ദമ്പതിമാരുടെ മകള്‍ ജൂനിറ്റയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ചടങ്ങിന്റെ ചിത്രങ്ങള്‍ രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ പങ്കുവച്ചു.
പാചകവാതക സിലിണ്ടറില്‍നിന്ന് തീപടര്‍ന്ന് വീടും വീട്ടുപകരണങ്ങളും കത്തിനശിച്ചു. ചേര്‍ത്തല നഗരസഭ ആഞ്ഞിലിപ്പാലത്തിനുസമീപം മധുരവേലി ബാബുവിന്റെ വീടാണ് കത്തിനശിച്ചത്. ഓട്ടോ ഡ്രൈവറായ ബാബുവും ഭാര്യ അംബികയും വീട്ടിലില്ലായിരുന്നു.
മാഹിയില്‍നിന്ന് വയനാട്ടിലേക്കു കടത്തുകയായിരുന്ന 17 ലിറ്റര്‍ മദ്യവുമായി വാന്‍ ഡ്രൈവര്‍ പിടിയില്‍. കല്‍പ്പറ്റ ചുഴലി സവിത നിവാസില്‍ ജി. ബാല സുബ്രമണ്യന്‍ (63) ആണ് അറസ്റ്റിലായത്.
ഇടുക്കി അടിമാലിയില്‍ കേഴമാനിറച്ചിയുമായി രണ്ടുപേര്‍ വനംവകുപ്പിന്റെ പിടിയില്‍. ഹോട്ടല്‍ ഉടമ ജോബിന്‍, സുഹൃത്തായ മാമച്ചന്‍ എന്നിവരാണ് പിടിയിലായത്.
ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി മക്കയിലെ ഹറമിനുള്ളില്‍ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം പറമ്പില്‍പീടിക പാലപ്പെട്ടിപാറ സ്വദ്ദേശി കുഞ്ഞിപോക്കര് പാലക്കോടനാണ് കഅ്ബയുടെ മുന്നിലുള്ള പ്രദക്ഷിണ മുറ്റത്ത് കുഴഞ്ഞുവീണ് മരിച്ചത്.
കട്ടപ്പന വാഴവരയില്‍ ഏലത്തോട്ടത്തിലെ കുളത്തില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. കട്ടപ്പന നിര്‍മ്മലാസിറ്റി ഇടയത്തുപാറയില്‍ ഷിബുവിന്റെ ഏലത്തോട്ടത്തിലെ കുളത്തിലാണ് പുലിയുടെ ജഡം കണ്ടത്.
ലോകരാജ്യങ്ങളുടെ കപ്പല്‍ നിര്‍മാണം ഇന്ത്യ ഏറ്റെടുക്കുന്ന കാലം വിദൂരമല്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. നാവികസേന തദ്ദേശീയമായി നിര്‍മിച്ച യുദ്ധക്കപ്പലായ ‘മോര്‍മുഗാവോ’ മുബൈയില്‍ കമ്മീഷന്‍ ചെയ്യവേയാണ് ഇങ്ങനെ പറഞ്ഞത്.
ജാര്‍ക്കണ്ഡിലെ സാഹിബഞ്ച് ഗ്രാമത്തില്‍ ആദിവാസി യുവതിയെ കൊന്ന് അമ്പതിലേറെ കഷണങ്ങളാക്കിയ ഭര്‍ത്താവ് അറസ്റ്റില്‍. ഇരുപത്തിരണ്ടുകാരി റൂബിക പഹാദന്‍ കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് ദില്‍ദാര്‍ അന്‍സാരിയെയാണ് അറസ്റ്റു ചെയ്തത്. രണ്ടാം ഭാര്യയായിരുന്നു റൂബിക. മൃതദേഹകഷണങ്ങള്‍ റോഡരികില്‍ നായ്ക്കല്‍ കടിച്ചുവലിക്കുന്നതു കണ്ട ഗ്രാമീണരാണു പോലീസില്‍ വിവരമറിയിച്ചത്.
അഞ്ചു വര്‍ഷം മുമ്പു കാനഡയില്‍ കൊല്ലപ്പെട്ട ശതകോടീശ്വരന്‍ ബാരി ഷെര്‍മാന്റേയും ഭാര്യ ഹണിയുടേയും മരണത്തിന് ഉത്തരവാദികളായ പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് മൂന്നര കോടി രൂപ ഈനാം പ്രഖ്യാപിച്ച് അവരുടെ കുടുംബം. ഇരുവരുടേയും കഴുത്തില്‍ ബെല്‍റ്റുകൊണ്ട് മുറുക്കിയ നിലയിലായിരുന്നു. വീട് അകത്തുനിന്നു പൂട്ടിയ നിലയിരുന്നു. അന്വേഷണം നടത്തിയ പോലീസിന് ഒരു തുമ്പും ലഭിക്കാതായതോടെയാണ് കുടുംബം 350 ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചത്.
ഖത്തര്‍ ലോകകപ്പിന്റെ ഫൈനലില്‍ തന്റെ വീഡിയോ സന്ദേശം കാണിക്കണമെന്നുള്ള യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദമിര്‍ സെലന്‍സ്‌കിയുടെ അഭ്യര്‍ത്ഥന ഫിഫ തള്ളി. ഖത്തര്‍ പിന്തുണച്ചിട്ടും ഫിഫ ഈ ആവശ്യം തള്ളുകയായിരുന്നു