സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ നായികയായി രശ്മിക മന്ദാന എത്തുന്നു. എആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ‘സിക്കന്ദര്‍’ എന്ന ചിത്രത്തിലാണ് രശ്മിക സല്‍മാന്റെ നായികയായി എത്താനൊരുങ്ങുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്ന് രശ്മികയും പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ ആരംഭിച്ചു കഴിഞ്ഞു. 2025 ഈദ് റിലീസായിട്ടാകും ചിത്രം തിയേറ്ററുകളില്‍ എത്തുക. മുരുകദോസും സല്‍മാന്‍ ഖാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ആക്ഷന്‍ ചിത്രമായിരിക്കും ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സാജിദ് നദിയാദ്വാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കിക്ക്, ജുഡ്വാ, മുജ്സെ ശാദി കരോഗി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാജിദും സല്‍മാന്‍ ഖാനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിക്കന്ദറിനുണ്ട്. അതേസമയം, രശ്മികയുടെയും സല്‍മാന്റെയും പ്രായവ്യത്യാസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. 58കാരനായ സല്‍മാന്റെ നായികയായി 28കാരിയായ രശ്മിക എത്തുന്നു എന്ന കാര്യമാണ് ചര്‍ച്ചയാകുന്നത്. സല്‍മാന്‍ നേരത്തെ വിവാഹം ചെയ്തിരുന്നെങ്കില്‍ ഈ പ്രായത്തിലുള്ള കൊച്ചുമകള്‍ ഉണ്ടാകുമായിരുന്നു എന്നിങ്ങനെയുള്ള കമന്റുകളും ട്രോളുകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.