എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാല്‍സംഗ കേസിന്റെ ആദ്യ പരാതിയില്‍ ലൈംഗിക പീഡനം ആരോപിച്ചിരുന്നോയെന്നു ഹൈക്കോടതി. പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്നാണ് ആദ്യമൊഴിയില്‍ മനസിലാകുന്നത്. മാനസികമായും അല്ലാതെയും അടുപ്പത്തിലായിരുന്നെന്ന് മൊഴിയില്‍ ഉണ്ട്. ബലാത്സംഗം പോലെ ക്രൂരമാണ് സിനിമാക്കഥ പോലുള്ള വ്യാജ ആരോപണം. എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്.
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരായ പീഡന കേസിലെ പരാതിക്കാരിയെ മര്‍ദ്ദിച്ച കേസില്‍ അഭിഭാഷകരെ പ്രതി ചേര്‍ത്ത പൊലീസ് നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അഭിഭാഷകരായ ജോസ് ജെ ചെരുവില്‍, അലക്സ് എം സക്കറിയ, പിഎസ് സുനീര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.