രണ്‍വീര്‍ സിംഗ് നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രം ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’ക്ക് മികച്ച അഭിപ്രായം. ഇതുവരെ രണ്‍വീര്‍ ചിത്രം 27.15 കോടി നേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. സുഗമമായി 46 കോടി ഈ ആഴ്ച ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആലിയ ഭട്ടായിരുന്നു ചിത്രത്തിലെ നായിക. കരണ്‍ ജോഹറാണ് ചിത്രത്തിന്റ സംവിധാനം. രണ്‍വീര്‍ സിംഗ് ചിത്രം ആദ്യ ദിനം 11.10 കോടി നേടിയപ്പോള്‍ കഴിഞ്ഞ ദിവസം നേടിയത് 16.05 കോടിയാണ് എന്നാണ് റിപ്പോര്‍ട്ട്. 44.59 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റാണ് ഇത്. ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’ക്ക് മുമ്പ് രണ്‍വീര്‍ സിംഗിന്റേതായി പ്രദര്‍ശനത്തിന് എത്തിയത് വന്‍ പരാജയമായ ‘സര്‍ക്കസ്’ ആയിരുന്നു. ആലിയ നായികയായ ഇതിനു മുമ്പത്തെ ചിത്രം ‘ബ്രഹ്മാസ്ത്ര’ വിജയമായിരുന്നു. ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും ഒന്നിച്ച ‘ബ്രഹ്മാസ്ത്ര’ സംവിധാനം ചെയ്തത് അയന്‍ മുഖര്‍ജിയാണ്.