ഇന്നലെ രാത്രി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ വീട്ടിൽ എക്സൈസ് പരിശോധന നടത്തി രണ്ട് കിലോ കഞ്ചാവ് പിടികൂടിയിരുന്നു. പിന്നാലെ നഹാസിന്റെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ സംഘടിപ്പിക്കുന്ന യൂത്ത് കോൺഗ്രസ് പരിപാടിയുടെ ഉദ്ഘാടനത്തിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി. അതോടൊപ്പം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവം ഗൗരവതരമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി വസീഫ് പറഞ്ഞു. കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് പരിപാടിയിൽ നിന്നും രമേശ് ചെന്നിത്തല പിന്മാറി
