കേരളത്തിൻറെ മുഖ്യമന്ത്രിക്ക് പിആർ ഏജൻസി ഉണ്ടോ എന്ന് പിണറായി തന്നെ വ്യക്തമാക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റ് മാത്രം മതിയാവില്ലെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പിആർ ഏജൻസി ഉണ്ടെന്ന കാര്യത്തിൽ ഇപ്പോൾ ഏതാണ്ട് വ്യക്തത വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു . അതോടൊപ്പം മുന്നണിയിലേക്ക് അൻവറിനെ പ്രവേശിപ്പിക്കുമോ എന്നത് ഇപ്പോൾ പറയാൻ ആകില്ലെന്നും , കൂട്ടായ ചർച്ചകളാണ് ആവശ്യം. അൻവർ ഉന്നയിച്ച കാര്യങ്ങൾ നേരത്തെ പ്രതിപക്ഷവും പറഞ്ഞതാണ്. അൻവർ ഉന്നയിച്ച കാര്യങ്ങളിൽ മുഖ്യമന്ത്രി എന്തുകൊണ്ട് മറുപടി പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan