രാമായണത്തിലെ മര്യാദാപുരുഷോത്തമനായ രാമന്‍ പ്രകടിപ്പിക്കുന്ന സ്വഭാവഗുണങ്ങള്‍ അദ്ദേഹത്തെ ശ്രേഷ്ഠനായ മനുഷ്യന്റെയും അസാധാരണനായ നേതാവിന്റെയും സമന്വയമാക്കിത്തീര്‍ത്തിരിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ ഉത്തമപുരുഷന്‍ എന്നു വിശേഷിപ്പിക്കുന്നത്. രാമനെ ഇതര മനുഷ്യരില്‍നിന്നു വ്യത്യസ്തനാക്കുന്ന കഴിവുകള്‍ വിവിധ സംഭവങ്ങളിലൂടെ ഇതിഹാസകര്‍ത്താവ് കാണിച്ചുതരുന്നുണ്ട്. ഉത്കൃഷ്ടനായ ഒരു നേതാവിന്റെ പദവിയിലേക്ക് രാമനെ ഉയര്‍ത്തുന്ന സുപ്രധാന ഗുണങ്ങളെക്കുറിച്ച് ഈ പുസ്തകത്തില്‍ പഠനവിധേയമാക്കുന്നു. ഇവ നമ്മുടെ ദൈനംദിന ജീവിതത്തില്‍ പ്രയോഗിക്കാവുന്ന മൗലിക തത്ത്വങ്ങളാണ്. രാമായണകാവ്യത്തെ അടിസ്ഥാനമാക്കി രാമനെ ഉത്കൃഷ്ടനാക്കുന്ന ഗുണവിശേഷങ്ങള്‍ വിശകലനം ചെയ്യുന്ന കൃതി. ‘രാമായണത്തിലെ മാനേജ്‌മെന്റ് തത്ത്വങ്ങള്‍’. ഡോ.കെ.എന്‍ രാഘവന്‍. മാതൃഭൂമി. വില 228 രൂപ.