അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകയില്‍ 5000 വജ്രങ്ങള്‍ പതിച്ചു നിര്‍മിച്ച നെക്ലേസ് വാര്‍ത്തയായി. ശ്രീരാമനും സീതയും ലക്ഷ്മണനും ഹനുമാനുമാണ് നെക്ലേസില്‍ കൊത്തിവച്ചിരിക്കുന്നത്. 35 ദിവസമെടുത്താണ് നെക്ലേസ് ഉണ്ടാക്കിയത്. രണ്ടു കിലോഗ്രാം വെള്ളിയില്‍ നിര്‍മിച്ച ഈ നെക്ലെസ് രാമക്ഷേത്രത്തിന് സമര്‍പ്പിക്കുമെന്ന് സൂറത്തിലെ വജ്ര വ്യാപാരി രസേഷ് ജൂവല്‍സിന്റെ ഡയറക്ടര്‍ കൗശിക് കകാഡിയ പറഞ്ഞു. നെക്ലെസിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടി. അടുത്ത മാസം 22 നു പ്രതിഷ്ഠാകര്‍മം നടത്തി ഭക്തര്‍ക്കു ക്ഷേത്രം തുറന്നു കൊടുക്കാനിരിക്കേയാണ് ക്ഷേത്രത്തിന് ഇങ്ങനെയൊരു അമൂല്യ വഴിപാട് ലഭിക്കുന്നത്. ഈ നെക്ലെസ് എങ്ങനെ കൈകാര്യം ചെയ്യുമെന്നു ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ പ്രതികരിച്ചിട്ടില്ല.
രാമക്ഷേത്രം നെക്ലെസ്
