കളക്ഷനില്‍ റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് മുന്നേറുന്ന രജനികാന്തിന്റെ ‘ജയിലര്‍’ ആഗോള വിപണിയില്‍ 400 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ്. തെന്നിന്ത്യയില്‍ ഈ വര്‍ഷം പൊന്നിയിന്‍ സെല്‍വന്‍ 2 നേടിയ കളക്ഷന്‍ റെക്കോര്‍ഡ് മറികടന്ന് മുന്നേറുകയാണ് ജയിലര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ പ്രതിഫലം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ആണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായി എത്തിയ രജനികാന്തിന് 110 കോടി രൂപയാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതിഥിതാരമായെത്തിയ മോഹന്‍ലാലിനും കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറിനും എട്ട് കോടി രൂപയാണ് പ്രതിഫലം ലഭിച്ചത്. കാവാലയ്യ എന്ന ഗാനരംഗത്തിലും ചില സീനുകളിലും പ്രത്യക്ഷപ്പെട്ട തമന്നയ്ക്ക് മൂന്നു കോടി രൂപ പ്രതിഫലം ലഭിച്ചു. വില്ലന്‍ വേഷത്തില്‍ ക്രൂരനായ വര്‍മ്മന്‍ എന്ന കഥാപാത്രമായി രജനിക്കൊപ്പം കട്ടയ്ക്ക് തന്നെ നിന്ന മലയാള താരം വിനായകന് 35 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിച്ചത്. ബോളിവുഡ് താരം ജാക്കി ഷ്രോഫിന് നാലു കോടി രൂപ പ്രതിഫലം ലഭിച്ചപ്പോള്‍ രമ്യ കൃഷ്ണന് 80 ലക്ഷമാണ് ലഭിച്ചത്. സുനില്‍ 60 ലക്ഷം, വസന്ത് രവി 60 ലക്ഷം, റെഡിന്‍ കിംഗ്സ്ലേ 25 ലക്ഷം എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രതിഫലം. അതേസമയം സംവിധായകന്‍ നെല്‍സണ് പ്രതിഫലമായി പത്ത് കോടി രൂപയാണ് ലഭിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.