ഭാരതാംബയുടെ ചിത്രത്തെ എതിർക്കുന്നത് പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമെന്ന് രാജീവ് ചന്ദ്രശേഖർ. പ്രത്യേക വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ഇവരുടെ നീക്കം എന്നും ബിജെപി അധ്യക്ഷനായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പെഹൽഗാമിൽ മതം ചോദിച്ചു കൊന്ന ഭീകരർക്കെതിരെയും ഹമാസിനെതിരെയും പറഞ്ഞാൽ ബി ജെ പിയെ വർഗീയവാദികളെന്ന് വിളിക്കുന്നവരാണ് പ്രീണനത്തിന് വേണ്ടി നമ്മുടെ ദേശീയതയെ അപമാനിക്കുന്നത്. തരംതാഴ്ന്ന രാഷ്ട്രീയമാണ് എൽ ഡി എഫും യു ഡി എഫും കാട്ടുന്നത്. ഹിന്ദു വിശ്വാസങ്ങളെയും ദേശീയതയും എതിർത്താൽ മുസ്ലിം വോട്ട് ലഭിക്കും എന്ന തെറ്റിദ്ധാരണയാണ് ഇതിന് പിന്നിൽ. ഇന്ത്യയിലെ മുസ്ലിംകൾ എല്ലാവരും ദേശഭക്തരാണ്, അവരെ വിഡ്ഢികളാക്കാൻ ആണ് എൽ ഡി എഫും യു ഡി എഫും ശ്രമിക്കുന്നതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
ഭാരതാംബയുടെ ചിത്രത്തെ എതിർക്കുന്നത് പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമെന്ന് രാജീവ് ചന്ദ്രശേഖർ
