രാഹുലിന്റെ അയോഗ്യത തുടരും. അപകീർത്തി കേസിലെ വിധിക്ക് ഇടക്കാല സ്റ്റേയില്ല.വേനലവധിക്കു ശേഷം വിധി പറയാൻ മാറ്റി ഗുജറാത്ത് ഹൈക്കോടതി.
മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട് എന്നു രാഹുല്‍ പറഞ്ഞത് അപകീര്‍ത്തിയുണ്ടാക്കിയെന്ന് ആരോപിച്ച് ബിജെപി എംഎല്‍എ പൂര്‍ണേശ് മോദി നല്‍കിയ പരാതിയിലാണ് കഴിഞ്ഞമാസം 23നു മജിസ്‌ട്രേട്ട് കോടതി ശിക്ഷ വിധിച്ചത്. 2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറിലായിരുന്നു പരാമര്‍ശം.