രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പായ ഭാരത് ന്യായ് യാത്ര ജനുവരി 14 ന് മണിപ്പൂരിൽ നിന്നും ആരംഭിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ മണിപ്പൂരിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. പ്രത്യേകം തയ്യാറാക്കിയ ബസിൽ മേഘാലയ, ബിഹാർ അടക്കം 14 സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകും. ചില സ്ഥലങ്ങളിൽ കാൽനടയായും സഞ്ചരിക്കും. 6200 കിലോമീറ്റര്‍ സഞ്ചരിച്ച് മാർച്ച് 20 ന് യാത്ര അവസാനിപ്പിക്കും.
രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ് യാത്ര ജനുവരി 14 മുതൽ
