രാഹുൽ ഗാന്ധി വീണ്ടും കർണാടകയിലെ കോലാറിലെത്തും. ഏപ്രിൽ അഞ്ചിന് പ്രതിഷേധ പരിപാടി നടത്താനാണ് കർണാടക പി സി സിയുടെ തീരുമാനം. 2019 ൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോലാറിൽ നടന്ന പ്രസംഗത്തെ തുടർന്നുള്ള കേസിലാണ് രാഹുലിന് എംപി സ്ഥാനം നഷ്ട്ട്ടമായിട്ടുള്ളത്. ഇതേ സ്ഥലത്തു തന്നെ വൻ പ്രചാരണപരിപാടി ഒരുക്കുമെന്നും അവിടെ രാഹുൽ വീണ്ടും പ്രസംഗിക്കുമെന്നുമാണ് റിപ്പോർട്ട് . രാഹുലിന്റെ അയോഗ്യത കർണാടക തെരഞ്ഞെടുപ്പിൽ വൻ പ്രചാരണ ആയുധമാക്കുമെന്നുമാണ് കോൺഗ്രസിന്റെ തീരുമാനം.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan