ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അനുമതി നിഷേധിക്കുന്ന അസം സര്‍ക്കാരിന്‍റെ ലക്ഷ്യമെന്തെന്ന് വ്യക്തമാണെന്ന് രാഹുൽഗാന്ധി. എത്ര ശ്രമിച്ചാലും ന്യായ് യാത്ര തടയാനാകില്ലെന്നും, നിര്‍ഭയമായി തുടരുമെന്നും, അസം മുഖ്യമന്ത്രി രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനെന്നും രാഹുല്‍ പറഞ്ഞു. ഗുവാഹത്തി നഗരത്തിലൂടെയുള്ള ന്യായ് യാത്ര അസം പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടാവുകയും, യാത്രയെ തകർക്കാനാണ് ബി ജെ പി ശ്രമമെന്ന് ആരോപിച്ച് പ്രവർത്തകർ ബാരിക്കേഡുകൾ തകർത്തതോടെ പൊലീസ് ലാത്തി വീശുകയും ചെയ്തു. പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ രാഹുൽ ഗാന്ധി ബസ്സിനു മുകളിൽ നിൽക്കുമ്പോഴായിരുന്നു സംഘർഷം.