രാഹുല്‍ ഗാന്ധി ശക്തി ദേവതയെ അപമാനിച്ചുവെന്നും പ്രതിപക്ഷം ശക്തിയെ നശിപ്പിക്കാനാണ് ഒന്നിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തിയില്‍ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നയാളാണ് താനെന്നും ശക്തിക്ക് വേണ്ടി ജീവൻ വെടിയാനും താൻ തയ്യാറാണെന്നും ഓരോ സ്ത്രീയും അമ്മയും പെങ്ങളും ശക്തിയാണ്, അവരെ എതിർക്കലാണ് ഇന്ത്യ സഖ്യത്തിന്റെ ലക്ഷ്യമെങ്കിൽ അതിനെതിരെ പോരാടാൻ താൻ തയ്യാറെന്നും മോദി വ്യക്തമാക്കി. മോദിയുടെ ശക്തി ഇവിഎമ്മാണെന്നും അതിനെതിരെയാണ് പോരാട്ടമെന്നും രാഹുല്‍ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
രാഹുല്‍ ഗാന്ധി ശക്തി ദേവതയെ അപമാനിച്ചുവെന്ന് നരേന്ദ്രമോദി
