രാഹുൽ ഗാന്ധിയും, പ്രിയങ്കാ ഗാന്ധിയും വയനാട്ടിലെത്തി. അയോഗ്യനാക്കിയതിനു ശേഷം ആദ്യമായാണ് രാഹുൽ വയനാട്ടിലെത്തുന്നത്.തുറന്ന വാഹനത്തിൽ യുഡിഎഫ് ഘടകകക്ഷി നേതാക്കൾക്കൊപ്പമാണ് ഇരുവരും റോഡ് ഷോ ആരംഭിച്ചത്. പൊതുസമ്മേളനം തുടരുന്നു. രാഹുലിനെ ബിജെപി ഭയപ്പെടുന്നുവെന്നും, രാഹുലിന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാൻ അവർ ശ്രമിക്കുന്നുണ്ടെന്നും,നൂറ് മോദി വിചാരിച്ചാൽ രാഹുലിനെ തൊട്ടു കളിക്കാൻ കഴിയില്ലെന്നും പൊതുസമ്മേളനത്തിൽ കെ പി സി സി പ്രസിഡൻറ് കെ സുധാകരൻ പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വൻ വരവേൽപ്പ്
