പാലക്കാടും ചേലക്കരയിലുമുള്ള സിപിഎം സ്ഥാനാർത്ഥികൾ പരാജയപ്പെടുമെന്ന് എംഎൽഎ പിവി അൻവർ . ചേലക്കര ഇടതു കോട്ടയായിട്ട് കാര്യമില്ലെന്നും പാലക്കാട് സിപിഎം മൂന്നാം സ്ഥാനത്തായത് എങ്ങനെയെന്ന് ആലോചിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതോടൊപ്പം ഐപിഎസ് ഉദ്യോഗസ്ഥരെ ബിജെപിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന കേന്ദ്രമായി കേരളം മാറിയെന്നും പി വി അൻവർ പറഞ്ഞു. എംആർ അജിത് കുമാർ ഇപ്പോൾ തന്നെ ബിജെപിയാണ് ഔദ്യോഗികമായി പിന്നീട് ബിജെപിയിൽ ചേരും. പലരും ഒളിച്ചും പാത്തുമാണ് ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നതെന്നും പി വി അൻവർ ആരോപിച്ചു.
പാലക്കാടും ചേലക്കരയും സിപിഎം സ്ഥാനാർത്ഥികൾ പരാജയപ്പെടുമെന്ന് പിവി അൻവർ .
