ഇന്ന് വൈകിട്ട് രാഹുല്‍ ഗാന്ധി നിര്‍മ്മാണോദ്ഘാടനം നടത്താനിരുന്ന നിലമ്പൂരിലെ പി എം ജി എസ് വൈ റോഡുകൾ പി വി അന്‍വര്‍ എം എൽ എ ഇന്നലെ വൈകിട്ട് ഉദ്ഘാടനം ചെയ്തു. പി എം ജി എസ് വൈ റോഡുകള്‍ ഉദ്ഘാടനം ചെയ്യേണ്ടത് എം പി മാരാണെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍. എന്നാൽ താന്‍ നല്‍കിയ നിര്‍ദേശ പ്രകാരമാണ് ഈ റോഡുകള്‍ക്ക് അനുമതി ലഭിച്ചതെന്നും, രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസുകാര്‍ തെറ്റിദ്ധരിപ്പിച്ച് ഉദ്ഘാടനത്തിന് കൊണ്ടുവരികയായിരുന്നുവെന്നും പിവി അൻവർ വിശദീകരിച്ചു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan