ബാംഗ്ലൂര്‍ നഗരത്തിന്റെ അതിരിലുള്ള ഒരിടത്തേക്ക് പുതിയൊരു കണ്‍സ്ട്രക്ഷന്‍ പ്രൊജക്റ്റില്‍ സൈറ്റ് എന്‍ജിനീയറായി വരുന്ന ഒരാളുടെ അനുഭവകഥയാണിത്. അവിടെവച്ച് കണ്ടുമുട്ടുന്ന പലഭാഷകള്‍ പറയുന്ന പലതരക്കാരായ മനുഷ്യരിലൂടെ ജീവിതത്തിന്റെ പല ഭാവങ്ങള്‍ പതുക്കെ വെളിവാകുന്നു. ഇവരുടെയിടയിലും ഓരോ ദിവസവും നേരിടേണ്ടിവരുന്ന ഏകാന്തതതന്നെ ഏറ്റവും നല്ല സുഹൃത്തും ഏറ്റവും വലിയ ശത്രുവുമാകുന്നു. ചില പുതിയ അനുഭവങ്ങളും കാത്തിരിക്കുന്നുണ്ടെങ്കിലും നഗരത്തിന്റെ മറവിലൂടെ മനസ്സിലേക്കും ശരീരത്തിലേക്കും പാഞ്ഞടുക്കുന്ന മരുഭൂമിയില്‍നിന്ന് ആര്‍ക്കെങ്കിലും എന്നെങ്കിലും രക്ഷപ്പെടാന്‍ പറ്റുമോ? ‘പുതിയ മരുഭൂമികള്‍’. നന്ദന്‍. പെന്‍സില്‍. വില 140 രൂപ.