വയനാട്ടിൽ ജനങ്ങളുടെ പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് ലാത്തിവീശി. ഇതോടെ വിവിധ ഭാഗത്ത് നിന്നും പോലീസിന് നേരെ കുപ്പിയേറുണ്ടായി. സ്ത്രീകളും, യുവതീയുവാക്കളും വൈദികരടക്കം പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. വനംവകുപ്പിന് നേരെയുണ്ടായ പ്രതിഷേധത്തിന് പിന്നാലെയാണ് പുല്‍പ്പള്ളി പ്രദേശത്ത് ജനങ്ങള്‍ പോലീസിനെതിരെ തിരിഞ്ഞിരിക്കുന്നത്. പോലീസ് നടപടിയില്‍ ചില നാട്ടുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിക്കുകളുണ്ട്.