6 9

മഞ്ഞുകാലമായാല്‍ പലരും നേരിടുന്ന വലിയൊരു പ്രശ്‌നമാണ് പാദങ്ങള്‍ വിണ്ടുകീറുന്നത്. സ്വാഭാവിക എണ്ണമയം കുറയുമ്പോഴാണ് ചര്‍മം വരണ്ടതാകുന്നത്. ഇത് പാദങ്ങള്‍ വിണ്ടുകീറാനും ഡ്രൈ ആവാനും കാരണമാകുന്നു. അതുകൊണ്ട് തന്നെ പാദങ്ങള്‍ക്ക് ശരിയായ സംരക്ഷണം നല്‍കേണ്ടതുണ്ട്. മഞ്ഞുകാലത്ത് ചൂടുവെള്ളം കൊണ്ട് കാലുകള്‍ കഴുകുന്ന ശീലം വേണ്ട. അത് കാലുകളെ കൂടുതല്‍ വരണ്ടതാക്കും. എന്നാല്‍ ഇടയ്ക്ക് കാല് ചെറുചൂടുവെള്ളത്തില്‍ മുക്കിവയ്ക്കുന്നതില്‍ തെറ്റില്ല. അതുപോലെതന്നെ സോപ്പിന്റെ അമിതോപയോഗവും വരള്‍ച്ച കൂട്ടും. പകരം കറ്റാര്‍വാഴ അടങ്ങിയ ലേപനങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇടയിക്കിടെ കാലില്‍ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നതും ഫലപ്രദമാണ്. പാദങ്ങളിലെ വിണ്ടുകീറല്‍ തടയാന്‍ ഉപ്പ് സഹായിക്കും. ഇളംചൂടുവെള്ളത്തില്‍ കുറച്ച് ഉപ്പ് ഇട്ടതിന് ശേഷം പാദങ്ങള്‍ അതില്‍ മുക്കിവയ്ക്കാം. ബേക്കിങ് സോഡയും ഉപ്പും ഇട്ട വെള്ളത്തിലും കാല് മുക്കിവയ്ക്കുന്നത് നല്ലതാണ്. ഇളം ചൂടുവെള്ളത്തില്‍ ഉപ്പും നാരങ്ങാനീരും കലര്‍ത്തുന്നതും വിണ്ടുകീറല്‍ തടയാന്‍ ഗുണകരമാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *