മിയ, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ‘പ്രൈസ് ഓഫ് പൊലീസിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് കലാഭവന്‍ ഷാജോണ്‍ ചിത്രത്തില്‍ എത്തുന്നത്. ഉണ്ണിമാധവ് സംവിധാനം ചെയ്യുന്ന ചിത്രം എബിഎസ് സിനിമാസിന്റെ ബാനറില്‍ അനീഷ് ശ്രീധരന്‍, സബിത ഷമീര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. രാഹുല്‍ കല്യാണ്‍ ആണ് രചന നിര്‍വ്വഹിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, മിയ എന്നിവര്‍ക്ക് പുറമെ രാഹുല്‍ മാധവ് , റിയാസ് ഖാന്‍ , തലൈവാസല്‍ വിജയ്, സ്വാസിക, മറീന മൈക്കിള്‍ , കോട്ടയം രമേഷ്, മൃണ്‍മയി, അരിസ്റ്റോ സുരേഷ്, നാസര്‍ ലത്തീഫ്, ഷഫീഖ് റഹ്മാന്‍, സൂരജ് സണ്‍, ജസീല പര്‍വീന്‍, സാബു പ്രൗദീന്‍, എന്നിവരും സിനിമയില്‍ അണിനിരക്കുന്നുണ്ട്. ആലാപനം – കെ എസ് ഹരിശങ്കര്‍, നിത്യ മാമന്‍, അനാമിക.