രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന 4 ഇയേഴ്‌സ് എന്ന ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു. ശങ്കര്‍ ശര്‍മ്മയുടെ സംഗീതത്തിന് വരികള്‍ എഴുതിയിരിക്കുന്നത് രഞ്ജിത് ശങ്കര്‍ തന്നെയാണ്. അരുണ്‍ അലത്ത്, സോണി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘എന്‍ കനവില്‍ നില്‍ മിഴികളും’ എന്ന മനോഹര മെലഡി ആലപിച്ചിരിക്കുന്നത്. ചിത്രം നവംബര്‍ 25നു തിയറ്ററുകളിലെത്തും. പ്രിയ വാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാമ്പസിലെ സൗഹൃദവും പ്രണയവും പറയുന്ന ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒരിടവേളക്ക് ശേഷം പ്രിയാ വാര്യര്‍ കേന്ദ്ര കഥാപാത്രമായി തിരിച്ചെത്തുന്ന മലയാള ചിത്രം കൂടിയാണ് ‘4 ഇയേഴ്‌സ്’.