സോഷ്യല്‍ മീഡിയയില്‍ നിവലില്‍ അമല്‍ നീരദിന്റെ ‘ബോഗയ്ന്‍വില്ല’ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് നിറയുന്നത്. ഇതിനിടെ അമല്‍ നീരദിന്റെ മറ്റൊരു ആക്ഷന്‍ പടം റീ റിലീസിന് ഒരുങ്ങുകയാണ്. അമല്‍ നീരദിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി എത്തിയ ‘അന്‍വര്‍’ വീണ്ടും റിലീസിന് ഒരുങ്ങുകയാണ് ഇപ്പോള്‍. 2010ല്‍ പുറത്തിറങ്ങിയ ചിത്രം ഡോള്‍ബി അറ്റ്മോസ് ഫോര്‍ കെയിലാണ് പ്രേക്ഷകരെ ത്രസിപ്പിക്കുവാന്‍ വീണ്ടും എത്തുന്നത്. ഒക്ടോബര്‍ 18ന് പൃഥ്വിരാജിന്റെ ജന്മദിന വാരത്തിനോട് അനുബന്ധിച്ച് ആരാധകര്‍ക്ക് ആഘോഷമാക്കുവാന്‍ മലയാളം, തമിഴ് എന്നീ രണ്ടു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. സാഹിത്യകാരനും തിരക്കഥാകൃത്തുമായ ഉണ്ണി ആറിനൊപ്പം അമല്‍ നീരദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പൃഥ്വിരാജിനൊപ്പം പ്രകാശ് രാജ്, ലാല്‍, മംമ്ത മോഹന്‍ദാസ്, അസിം ജമാല്‍, സമ്പത് രാജ്, ജിനു ജോസെഫ്, സുധീര്‍ കരമന, സായ് കുമാര്‍, ഗീത, നിത്യ മേനോന്‍, സലിം കുമാര്‍, ശ്രീജിത്ത് രവി എന്നിവരും മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.