മോഷണക്കേസ് പ്രതിയായ പൊള്ളാച്ചി സ്വദേശി ഗോവിന്ദരാജാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപെട്ടത്.സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലടക്കം മോഷണം നടത്തിയ കേസുകളില്‍ പ്രതിയാണ്.തോട്ടത്തില്‍ ജോലിക്കായി ഇറക്കിയപ്പോഴാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് ഇയാള്‍ രക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ട്.ഒന്‍പത് മണിക്ക് പ്രതി രക്ഷപെട്ടിട്ടും പന്ത്രണ്ടുമണിയോടെയാണ് ജയില്‍ അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചതെന്നുള്ള ആരോപണം ഉയർന്നിട്ടുണ്ട്.