പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ കൊച്ചിയിൽ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനൊപ്പമാണ് പ്രധാനമന്ത്രി തുറന്ന വാഹനത്തിൽ റോഡ് ഷോ നടത്തിയത്. ഇരുവശത്തും തടിച്ചുകൂടിയ പ്രവർത്തകർ ആരവങ്ങളോടെ പുഷ്പവൃഷ്ടി നടത്തി പ്രധാനമന്ത്രിയെ സ്വീകരിച്ചു.
പ്രധാനമന്ത്രിയെ കാണാൻ നിരവധി പേരാണ് റോഡിന് ഇരുവശങ്ങളിലുമായി തടിച്ചു കൂടിയിരിക്കുന്നത്. പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച തുറന്ന ജീപ്പിലാണ് പ്രധാനമന്ത്രി റോഡ് ഷോയ്ക്ക് എത്തിയത്. കൈകൾ വീശി കാണിച്ച് ആരവത്തോടെ മുദ്രാവാക്യം വിളിച്ചു ജനങ്ങൾ പ്രധാനമന്ത്രിയെ സ്വീകരിച്ചു.ആയിരക്കണക്കിന് ബിജെപി പ്രവർത്തകരാണ് റോഡ് ഷോയ്ക്ക് എത്തിയത്. എറണാകുളം ഗസ്റ്റ് ഹൗസിനു മുൻപിൽ റോഡ് ഷോ അവസാനിച്ചു.