പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഗുജറാത്തിൽ. 4,400 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാവിലെ 10.30ന് ഗാന്ധിനഗറിൽ നടക്കുന്ന അഖിലേന്ത്യാ വിദ്യാഭ്യാസ യൂണിയൻ കൺവെൻഷനിൽ പ്രധാനമന്ത്രി പങ്കെടുക്കും.തുടർന്ന് ഗാന്ധിനഗറിൽ 4,400 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. പിന്നീട് ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക് സിറ്റി (GIFT City) സന്ദർശിക്കും. സന്ദർശന വേളയിൽ, GIFT City-യിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ പദ്ധതികളുടെ സ്ഥിതി അദ്ദേഹം അവലോകനം ചെയ്യും. ‘അണ്ടർഗ്രൗണ്ട് യൂട്ടിലിറ്റി ടണൽ’, ‘ഓട്ടോമേറ്റഡ് വേസ്റ്റ് കലക്ഷൻ വേർതിരിക്കൽ പ്ലാന്റ്’ എന്നിവയുൾപ്പെടെ നഗരത്തിലെ പ്രധാന പ്രദേശങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan