മൻ കി ബാത്തിൽ കോഴിക്കോട് സ്വദേശിയായ സുബ്രഹ്മണ്യന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. സുബ്രഹ്മണ്യന്‍റെ പ്രവൃത്തി മാതൃകാപരമാണെന്നും വിസ്മയകരമായ പ്രയത്‌നമാണെന്നുമാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. റഡ്യൂസ് റീയൂസ് റീ സൈക്കിൾ എന്നതിന് മികച്ച മാതൃകയാണ് ഈ കോഴിക്കോട്ടുകാരൻ എന്നുപറഞ്ഞുകൊണ്ടാണ് മോദി സുബ്രഹ്മണ്യനെക്കുറിച്ച് പറഞ്ഞത് , ഉപയോഗശൂന്യമായ കസേരകള്‍ അറ്റകുറ്റപ്പണി ചെയ്ത് ഉപയോഗ പ്രദമാക്കിയെടുക്കുകയാണ് ഒളവണ്ണ തൊണ്ടിലക്കടവിലെ സുബ്രഹ്മണ്യൻ. 74 വയസുള്ള സുബ്രഹ്മണ്യന്‍ ഇതിനോടകം ഇരുപത്തിമൂവായിരത്തോളം കസേരകള്‍ അറ്റകുറ്റപ്പണി ചെയ്തിട്ടുണ്ട്. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍, പി ഡബ്ല്യൂ ഡി, എല്‍ ഐ സി ഓഫീസുകള്‍ എന്നിവിടങ്ങളിലടക്കം സുബ്രഹ്മണ്യന്‍റെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ ഓർമ്മിപ്പിച്ചു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan