മാലിദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാർച്ച് 15 നു മുൻപ് സൈന്യത്തെ മുഴുവനായും പിൻവലിക്കണമെന്നാണ് ഇന്ത്യൻ സർക്കാറിനോട് ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിക്കെതിരെ മാലിദ്വീപ് മന്ത്രിയുടെ അപകീർത്തികരമായ പരാമർശത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനെ തുടർന്നാണ് ഈ നടപടി.
സമുദ്ര സുരക്ഷയ്ക്കും ദുരന്ത നിവാരണ സഹായത്തിനുമായി മാലദ്വീപ് മുൻ ഗവൺമെന്റിന്റെ അഭ്യർഥന പ്രകാരം വർഷങ്ങളായി മാലദ്വീപിൽ ഇന്ത്യൻ സൈനികരുടെ സാന്നിധ്യം ഉണ്ടായിരുന്നു. സമുദ്ര സുരക്ഷയ്ക്കും ദുരന്ത നിവാരണ സഹായത്തിനുമായിരുന്നു ഇന്ത്യൻ സൈനിക സഹായം മാലദ്വീപ് തേടിയത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ച് മാലദ്വീപ് മന്ത്രിമാർ നടത്തിയ പരാമർശം ഇന്ത്യ-മാലദ്വീപ് ബന്ധം വഷളാകാനാൻ കാരണമായി.