ചരിത്രത്തിന്റെ ഭാരമോ ഇതിഹാസങ്ങളുടെ കനമോ ഇല്ല. വേണമെങ്കില്‍ ഒരു ഫാമിലി റൊമാന്റിക് എന്റര്‍ടെയിന്‍മെന്റ് ബ്ലാക് ഹ്യൂമര്‍ സസ്‌പെന്‍സ് ത്രില്ലര്‍ എന്ന് പറയാം. ഒരു തീവണ്ടിയാത്രയിലോ വിമാനയാത്രയിലോ ലളിതമായി വായിച്ചുതീര്‍ക്കാവുന്ന ഒരു നോവലാണിത്. ഒരു കോവിഡ്കാലത്ത് അപ്രതീക്ഷിതമായി വിവാഹിതരാകേണ്ടി വന്ന രാജേഷിന്റെയും സഹനയുടെയും ജീവിതത്തില്‍ സംഭവിച്ചതെല്ലാം ഒരു രസച്ചരടില്‍ കോര്‍ത്തിണക്കിയിരിക്കുകയാണിവിടെ. ഇത് സംവാദത്തിന്റെ, തിരിച്ചറിവിന്റെ, ചെറുത്തുനില്‍പ്പിന്റെ, പ്രയത്നസാഫല്യത്തിന്റെ കഥയാണ്. ‘പ്രേമലേപനം’. എം.എസ് ബനേഷ്. ഡിസി ബുക്‌സ്. വില 180 രൂപ.