ഇന്നും കരുതൽ തടങ്കൽ. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നും കരുതൽ തടങ്കൽ . കോഴിക്കോട് 2 കെ എസ് യു പ്രവർത്തകർ അറസ്റ്റിൽ .
പിണറായി വിജയൻ പങ്കെടുക്കുന്ന കോഴിക്കോട് മീഞ്ചന്ത ആർട്ട്സ് കോളേജിലെ പരിപാടിയിൽ കറുത്ത വസ്ത്രം ഒഴിവാക്കാൻ കോളജ് അധികൃതരുടെ നിർദേശം. കറുത്ത വസ്ത്രവും മാസ്കും ധരിച്ചു കൊണ്ട് പരിപാടിക്ക് എത്തരുതെന്നാണ് കോളേജ് പ്രിൻസിപ്പൾ വിദ്യാർഥികൾക്ക് നിർദേശം നൽകിയത്. കോളേജ് പ്രിൻസിപ്പലാണ് വാക്കാൽ നിർദേശം നൽകിയതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. തിരിച്ചറിയൽ കാർഡ് ഉള്ളവരെ മാത്രമേ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കായി കോളേജിനുള്ളിലേക്ക് കടത്തി വിടുന്നുള്ളു. എന്നാൽ കറുത്ത വസ്ത്രവുമായി ബന്ധപ്പെട്ട് പൊലീസ് ഇത്തരത്തിലൊരു നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് ഉന്നത പൊലീസ് വ്യത്തങ്ങൾ പ്രതികരിക്കുന്നത്.