കുടലിന്റെ ആരോഗ്യവും ചര്‍മവും തമ്മില്‍ വളരെയധികം ബന്ധമുണ്ട്. കുടലിന്റെ ആരോഗ്യം മോശമായാല്‍ അത് ചര്‍മത്തില്‍ പ്രതിഫലിക്കും. പാല്‍ ഉല്‍പന്നങ്ങളും പഴങ്ങളും വിരുദ്ധാഹാരമാണ്. ഇവ ഒരുമിച്ച കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ധാന്യങ്ങളുമായോ പച്ചക്കറികളുമായോ പഴങ്ങള്‍ സംയോജിപ്പിക്കുന്നത് ഒഴിവാക്കുക. ഇവ ഒരുമിച്ച് കഴിക്കുന്നത് ദഹനം മന്ദഗതിയിലാക്കുകയും വയറു വീര്‍ക്കല്‍, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ചര്‍മത്തിലെ കൊളാജന്‍ ഉല്‍പാദനത്തിന് വിറ്റാമിന്‍ സി ആവശ്യമാണ്. ഇത് ചര്‍മം യുവത്വമുള്ളതും തിളക്കമുള്ളതുമാക്കും. നാരങ്ങ, പപ്പായ, തക്കാളി, പേരക്ക പോലുള്ള പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇല ഡയറ്റില്‍ സ്ഥിരം ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. സൂര്യന്റെ അപകടകരമായ അള്‍ട്രാവൈലറ്റ് രശ്മികളില്‍ നിന്നും ഫ്രീ റാഡിക്കലുകളില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കാന്‍ വിറ്റാമിന്‍ ഇ കൂടിയേ തീരു. ബദാം, അവക്കാഡോ, സണ്‍ഫ്ളവര്‍ എണ്ണ, ഹേസല്‍നട്സ് തുടങ്ങിയവയില്‍ വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. സെലിനിയത്തിന്റെ അളവ് കുറയുന്നത് മുഖക്കുരുവിനും അകാല വാര്‍ദ്ധക്യത്തിനും കാരണമാകും. പയര്‍, ബ്രൗണ്‍ റൈസ്, ചിക്കന്‍, ബ്രസീല്‍ നട്സ് എന്നിവയില്‍ നിന്ന് നിങ്ങളുടെ അളവ് നേടുക. ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകള്‍ ചര്‍മത്തിന്റെ നിറം, മൃദുത്വം എന്നിവ നിലനിര്‍ത്തുന്നു. ഫ്‌ളാക്‌സ് സീഡുകള്‍, ചിയ വിത്തുകള്‍, നട്‌സ്, സസ്യ എണ്ണകള്‍, കൊഴുപ്പുള്ള മത്സ്യം എന്നിവയില്‍ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്.