പുച്ചകളുടെ തീവണ്ടിയില്‍ സഞ്ചരിക്കുന്ന മരണം. സ്‌നേഹത്തിന്റെ തീരാദാഹ ത്തില്‍ പാതിരാവില്‍ നിങ്ങളെ തേടിയെത്തുന്ന ഡ്രാക്കുള. അധികാരത്തിന്റെ
ചാരുകസേരയില്‍ വിശ്രമിക്കുന്ന കോമാളി രൂപം. പൂക്കളുടെ ഗന്ധം എന്നെന്നേക്കുമായി നഷ്ടപ്പെട്ട ഉദ്യാനം. ഗണിതസമവാക്യങ്ങളില്‍ പതിയിരിക്കുന്ന ശത്രു, ഭൂപടങ്ങളുടെ നിരര്‍ത്ഥകതയില്‍ യാത്രയെ എഴുത്തായും എഴുത്തിനെ യാത്രയായും പരിവര്‍ത്തിപ്പിക്കുന്ന സഞ്ചാരികള്‍. വിസ്മരിക്കാനാവാത്ത വാക്യങ്ങളിലൂടെയും വീക്ഷണങ്ങളിലുടെയും ജീവിതത്തെ സര്‍ഗ്ഗശക്തിയിലേക്ക് ഉയര്‍ത്തുന്ന ആഖ്യാനങ്ങള്‍. പ്രതിപാദ്യം രൂപഘടന. ഭാഷ എന്നിവയുടെ നൂതനജാലകങ്ങള്‍ ലോകത്തിലേക്ക് തുറക്കുന്ന മലയാളത്തിന്റെ പത്ത് ഉജ്ജ്വലകഥകള്‍. ‘പൂച്ചകളുടെ തീവണ്ടി’. എം നന്ദകുമാര്‍. ഡിസി ബുക്‌സ്. വില 152 രൂപ.
പൂച്ചകളുടെ തീവണ്ടി
