മണിപ്പൂരിന്റെ മണ്ണ് പ്രതീക്ഷയുടെയും അവസരത്തിന്റെയുമാണെന്നും
വടക്ക് കിഴക്കൻ മേഖലയ്ക്ക് തിളക്കം നൽകുന്ന രത്നമാണ് മണിപ്പൂരെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. അക്രമങ്ങൾ മണിപ്പൂരിന്റെ സൗന്ദര്യത്തിന് മങ്ങൽ ഏൽപ്പിച്ചെന്നും പുരോഗതിക്ക് സമാധാനം അനിവാര്യമെന്നും മോദി പറഞ്ഞു. 2014 ന് ശേഷം മണിപ്പൂരിലെ കണക്ടിവിറ്റിക്ക് വേണ്ടി പ്രവർത്തിച്ചു. മണിപ്പൂരിലെ റെയിൽ- റോഡ് ബജറ്റ് നിരവധി ഇരട്ടി വർദ്ധിപ്പിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ദേശീയപാതയ്ക്കായി 3700 കോടി ചെലവാക്കിയെന്ന് മോദി പറഞ്ഞു. മണിപ്പൂരിൽ റെയിൽ കണക്ടിവിറ്റിക്കുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും ഇംഫാൽ -ജിരിബാം റെയിൽവേ പാത പദ്ധതി വേഗത്തിൽ പുരോഗമിക്കുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.2023ലെ രക്തരൂക്ഷിത വംശീയകലാപത്തിനുശേഷം ആദ്യമായാണ് പ്രധാനമന്ത്രി മണിപ്പൂരിലെത്തുന്നത്.