ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശത്തെ തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഫിസിയോതെറാപ്പിസ്റ്ററിനെ സസ്പെൻഡ് ചെയ്തു. പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ ഫിസിയോതെറാപ്പിസ്റ്റ് ബി മഹേന്ദ്രൻ നായരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ വെള്ളയിൽ പൊലീസ് ആരോഗ്യ പ്രവർത്തകന്റെ പേരിൽ കേസെടുത്തിരുന്നു. പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവിൽ പോയിരിക്കുകയാണ്.