കേരള സർവകലാശാല കലോത്സവത്തിന് ‘ഇൻതിഫാദ’ എന്ന പേര് ഇട്ടതിനെ ചൊല്ലി ഹൈക്കോടതിയിൽ ഹർജി.കലോത്സവത്തിന് നൽകിയ ഈ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിലമേൽ എൻഎസ്എസ് കോളേജ് വിദ്യാർത്ഥി ആശിഷ് എ എസ് ആണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ‘ഇൻതിഫാദ’ എന്ന പേര് തീവ്രവാദ ബന്ധമുള്ളതാണ് എന്ന് ആരോപിച്ചാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജി പരിഗണിച്ച ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും കേരള സർവകലാശാലക്കും നോട്ടീസ് അയച്ചു. പാലസ്തീൻ ഐക്യദാർഢ്യം ഉദ്ദേശിച്ചാണ് ഈ പേര് നൽകിയത് എന്നാണ് യൂണിയൻ ഭാരവാഹികൾ അറിയിച്ചത്. ‘ഇൻതിഫാദ’ എന്ന അറബി വാക്കിന് തീവ്രവാദവുമായും പാലസ്തീൻ ഇസ്രയേൽ യുദ്ധവും ആയും ബന്ധമുണ്ടെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. കലോത്സവത്തിന് ഈ പേര് നൽകരുതെന്നും ഹർജിയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ‘ഇൻതിഫാദ’ എന്ന പദത്തെ കുറിച്ച് പരിശോധിക്കൻ സർവകലാശാല തീരുമാനിച്ചു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan