ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും ചില ആളുകള്‍ പപ്പായ ഒഴിവാക്കുകയോ ഉപയോഗം പരിമിതപ്പെടുത്തുകയോ ചെയ്യണം. പപ്പായ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ച് തരം ആള്‍ക്കാര്‍ ആരൊക്കെ എന്നറിയാം. പപ്പായയില്‍ അടങ്ങിയിട്ടുള്ള എന്‍സൈം ആയ പപ്പെയ്ന്‍ ശക്തിയേറിയ ഒരു അലര്‍ജന്‍ ആണ്. അതായത് അലര്‍ജി ഉണ്ടാക്കും എന്നു ചുരുക്കം. അമിതമായി പപ്പായ ഉപയോഗിക്കുന്നത് ശ്വസനപ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കും. ചില ആളുകളില്‍ അലര്‍ജി ഉണ്ടാകാന്‍ പപ്പായയുടെ ഉപയോഗം കാരണമാകും. പപ്പായയില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിച്ചാല്‍ വയറിളക്കത്തിനും നിര്‍ജലീകരണത്തിനും കാരണമാകും. സാധാരണയായി നാരുകള്‍ ദഹനത്തിന് സഹായിക്കുന്നവയാണ്. എന്നാല്‍ അമിതമായ ഉപയോഗം ആശ്വാസം നല്‍കുന്നതിനു പകരം മലബന്ധത്തിനു കാരണമാകും. പച്ചയോ പകുതി പഴുത്തതോ ആയ പപ്പായ ഗര്‍ഭിണികള്‍ കഴിക്കുന്നത് സുരക്ഷിതമല്ല. ദോഷഫലങ്ങള്‍ ഉണ്ടാകും എന്നതിനാല്‍ ഗര്‍ഭിണികള്‍ പപ്പായ ഒഴിവാക്കുന്നതാണ് നല്ലത്. പപ്പായ അമിതമായി ഉപയോഗിക്കുന്നത് ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഉദരപ്രശ്‌നങ്ങള്‍ ഉള്ളവര്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ പപ്പായയുടെ ഉപയോഗം പരിമിതപ്പെടുത്തണം. നിരവധി ആരോഗ്യഗുണങ്ങള്‍ പപ്പായയ്ക്കുണ്ട്. ദഹനം മെച്ചപ്പെടുത്തുന്നതിന് പപ്പായ സഹായിക്കും. അവശ്യ വൈറ്റമിനുകളെല്ലാം പപ്പായയിലുണ്ട്. എങ്കിലും മുന്‍പ് സൂചിപ്പിച്ച വിഭാഗത്തിലുള്ളവര്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ പപ്പായ ശ്രദ്ധയോടെ മാത്രം ഉപയോഗിക്കുക. ഭക്ഷണത്തില്‍ പപ്പായ ഉള്‍പ്പെടുത്തും മുന്‍പ് ഇത്തരക്കാര്‍ തീര്‍ച്ചയായും ഒരു ആരോഗ്യവിദഗ്ധന്റെ സേവനം തേടേണ്ടതാണ്. വൃക്കയില്‍ കല്ല്, ലാറ്റക്‌സ് അലര്‍ജി, ചില രോഗാവസ്ഥകള്‍ ഇവയുള്ളവര്‍ പപ്പായ ഉപയോഗിക്കും മുന്‍പ് വൈദ്യനിര്‍ദേശം തേടണം.