പത്തനംതിട്ട മല്ലപ്പള്ളി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ തമ്മിലടി. മുതിർന്ന നേതാവ് പിജെ കുര്യന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘടന വിഷയങ്ങളിൽ ഒരു വിഭാഗം പി ജെ കുര്യനെതിരെ വിമർശനങ്ങൾ ഉന്നയിച്ചതാണ് തർക്കത്തിന് തുടക്കം. പിന്നീട് രണ്ട് ചേരിയായി തിരിഞ്ഞ് സംഘർഷം ആകുകയായിരുന്നു. പ്രവർത്തകർ പി ജെ കുര്യനെതിരെ ഗോ ബാക്ക് മുദ്രാവാക്യം വിളിച്ചു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അച്ചടക്ക നടപടികളും തമ്മിലടിക്ക് കാരണമായി. ജില്ലയൊട്ടാകെ പാർട്ടിയിൽ വിഭാഗീയത നിലനിൽക്കുന്നതിനിടയിലാണ് മല്ലപ്പള്ളിയിലെ ഏറ്റുമുട്ടൽ. പി ജെ കുര്യന്റെ സ്വന്തം ബ്ലോക്ക് കമ്മിറ്റിയാണ് മല്ലപ്പള്ളി.
പത്തനംതിട്ട മല്ലപ്പള്ളി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ തമ്മിലടി
