പതിനൊന്ന് മണിക്ക് രാഷ്ട്രപതിയുടെ അഭിസംബോധനയോടെ പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. സമ്മേളനത്തിന് മുൻപ് പ്രധാനമന്ത്രി മാധ്യമങ്ങളെ കാണും. നാളെ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന് ഇടക്കാല ബജറ്റ് അവതരിപ്പിക്കും. പേപ്പര്‍ രഹിത ബജറ്റാണ് ഇത്തവണയും ധനമന്ത്രി അവതരിപ്പിക്കുക. 10 ദിവസം നീണ്ട് നില്ക്കുന്ന ബജറ്റ് സമ്മേളനം അടുത്ത മാസം ഒമ്പതിന് അവസാനിക്കും.