പാര്‍സലുകളില്‍ ഇനി മുതല്‍ സമയം, കാലാവധി എന്നിവ കൃത്യമായി രേഖപ്പെടുത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഓരോ സ്ഥാപനത്തിനും ഭക്ഷ്യസുരക്ഷാ സൂപ്പര്‍വൈസര്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ഇതിനായി ഹോട്ടല്‍ ജീവനക്കാര്‍ക്ക് തദ്ദേശ വകുപ്പുമായി സഹകരിച്ച് പ്രത്യേക പരിശീലനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
വിവിധ സ്ഥാപന ഉടമകളുടെ സംഘടനകളുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ എല്ലാ സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ്, രജിസ്ട്രേഷന്‍ എന്നിവ നിര്‍ബന്ധമാക്കി. എല്ലാ സ്ഥാപനങ്ങളും സമ്പൂര്‍ണ്ണമായ ശുചിത്വം ഉറപ്പാക്കണം. മയോണൈസില്‍ പച്ചമുട്ട ഉപയോഗിക്കാന്‍ പാടില്ല. പകരം പാസ്ചറൈസ്ഡ് മുട്ടയും വെജിറ്റബിള്‍ മയോണൈസും ഉപയോഗിക്കാമെന്നും മന്ത്രി വ്യക്തമാക്കി.