പിവി അൻവര്‍ എംഎൽഎക്കെതിരെ ആരോപണവുമായി പാലൊളി മുഹമ്മദ് കുട്ടി. മലപ്പുറം പ്രസ് ക്ലബ്ബിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത് . പിവി അൻവറിന്‍റെ നീക്കത്തിന് പിന്നിൽ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയുമടക്കമുള്ള മതമാലികവാദ സംഘടനകളാണെന്ന് പാലൊളി മുഹമ്മദ് കുട്ടി ആരോപിച്ചു.നാട്ടിൽ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യം. നിസ്ക്കാരം തടയാൻ പാർട്ടി ശ്രമിച്ചെന്ന ആരോപണം വില കുറഞ്ഞതാണെന്നും പാലൊളി മുഹമ്മദ് കുട്ടി ആരോപിച്ചു.രണ്ടു തവണ എംഎല്‍എയായ പിവി അൻവറിനെ വിജയിപ്പിക്കുന്നതിനുവേണ്ടി ശക്തിയായ പ്രവര്‍ത്തനം നടത്തിയ ജില്ലാ സെക്രട്ടറിയെയാണ് വര്‍ഗീയ വാദിയാക്കുന്നത്. ഇത് ആരെ സന്തോഷിപ്പിക്കാനാണെന്ന് വ്യക്തമാണെന്നും പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു.