പക്ഷികള്‍ തങ്ങളുടെ പാരമ്പര്യത്തെക്കുറിച്ചും ജീവിതകഥകളെക്കുറിച്ചും ആഖ്യാനത്തിന്റെ പുതിയ തന്ത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന നോവല്‍. കഥയ്ക്കുള്ളിലെ കഥകളും ഉപകഥകളും അവയുടെ ശൃംഖലകളുമായി ഒരു കഥാപ്രപഞ്ചം. കോതിമിനുക്കിയ ഭാഷയില്‍ അവയുടെ കൗതുകങ്ങളും രഹസ്യങ്ങളും അനുഭവിക്കാവുന്ന രചന. പ്രപഞ്ചത്തിന്റെ അമേയമായ സൗന്ദര്യത്തിലേക്കും കാണാകാഴ്ചകളിലേക്കും സര്വവ്വചരാചരങ്ങളുടെ നിലനില്‍പ്പിലേക്കും ഉള്ള ആകാശക്കാഴ്ചയാകുന്നു ‘പക്ഷികളുടെ തമ്പുരാന്’. സി. റഹിം. ഗ്രീന്‍ ബുക്സ്. വില 332 രൂപ.