നാട്ടുകഥകളുടെ നറുംപാല്‍മണം നിറയുന്ന നോവല്‍. ഒരു ഗ്രാമത്തിനെ നെടുകെയും കുറുകെയും കുളമ്പുകള്‍കൊണ്ടളന്ന്, ശാന്തജീവിയായ ഒരു നാല്‍ക്കാലി വരച്ചിടുന്ന ഭൂപടം. ദേശത്തിന്റെ അകിടുനിറഞ്ഞു ചുരന്ന, ഇനിപ്പും ചിലപ്പോള്‍ ചവര്‍പ്പും രുചിക്കുന്ന കഥകള്‍. മന്ത്രവിദ്യകൊണ്ട് ടിപ്പുപ്പടയെ തുരത്തിയ ഒടിവിദ്വാനില്‍ തുടങ്ങുന്ന ഗ്രാമേതിഹാസങ്ങള്‍ പലപ്പോഴും പച്ചപ്പരമാര്‍ഥത്തിന്റെ കുറ്റിപറിച്ചും കയറു പൊട്ടിച്ചും ഓടി സ്വപ്നാടനത്തുരുത്തുകളെ മേച്ചില്‍പ്പുറങ്ങളാക്കുന്നു. ‘പാല്‍ച്ചതുപ്പ്’. ഫാസില്‍. എച്ആന്‍ഡ്‌സി ബുക്‌സ്. വില 228 രൂപ.