തടവുപുള്ളികള്‍ അച്ചടക്കം പാലിക്കാൻ ബാധ്യസ്ഥരാണെന്നും കൊടിയാണെങ്കിലും വടിയാണെങ്കിലും നടപടിയുണ്ടാകുമെന്നും ജയിൽ ഉപദേശക സമിതി അംഗം പി ജയരാജൻ. ജയിൽ ശിക്ഷ അനുഭവിക്കുന്ന ടി പി കേസ് പ്രതികൾ മദ്യപിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതികൾ മദ്യപിച്ച സംഭവത്തിൽ സർക്കാർ നടപടിയെടുത്തിട്ടുണ്ടെന്നും അത് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അല്ലെന്നും സർക്കാർ സംവിധാനങ്ങൾ വഴിയുള്ള അന്വേഷണം നടക്കുകയാണെന്നും പി ജയരാജൻ പ്രതികരിച്ചു.