സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. സിസ തോമസിന് വിരമിക്കൽ ആനുകൂല്യങ്ങൾ നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. വിരമിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ നൽകിയില്ലെന്ന് ആരോപിച്ചാണ് സാങ്കേതിക സർവകലാശാല വിസിയായിരുന്ന സിസാ തോമസ് ഹൈക്കോടതിയെ സമീപിച്ചത്. പെൻഷൻ ആനുകൂല്യങ്ങൾ ഉടൻ നൽകണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. അച്ചടക്ക ലംഘനത്തിലെ അന്വേഷണം എന്ന പേരിൽ പെൻഷൻ ആനുകൂല്യങ്ങൾ തടയുന്നത് ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഡോ. സിസ തോമസിന് വിരമിക്കൽ ആനുകൂല്യങ്ങൾ നൽകണമെന്ന് ഉത്തരവ്
