കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണമെന്ന ആവശ്യവുമായി പ്രതിപക്ഷ മുന്നണി I.N.D.I.A. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമാണ് മല്ലികാർജുൻ ഖർഗെയുടെ പേര് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദേശിച്ചത്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ച ശേഷം ഇക്കാര്യങ്ങൾ തീരുമാനിക്കാമെന്നാണ് ഖർഗെ പ്രതികരിച്ചത്.സീറ്റ് വിഭജന ചർച്ചകൾ ജനുവരിക്കുള്ളിൽ പൂർത്തിയാക്കണമെന്ന് യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു. ജനാധിപത്യത്തെ അടിച്ചമർത്താനുള്ള നീക്കം പ്രതിപക്ഷം എതിർക്കുമെന്ന് I.N.D.I.A നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. എംപിമാർക്കെതിരായ കൂട്ട നടപടി ജനാധിപത്യ വിരുദ്ധമാണ്. ഒറ്റക്കെട്ടായി മുന്നോട്ട് പോകും.
മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണമെന്ന ആവശ്യവുമായി പ്രതിപക്ഷ മുന്നണി I.N.D.I.A
