പുൽവാമ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രാഷ്ട്രപതിക്ക് പരാതി നൽകുന്നതടക്കം സംയുക്ത പ്രക്ഷോഭത്തിലേക്ക് വരെ നീങ്ങാനാണ് പ്രതിപക്ഷത്തിന്റെ ആലോചന.വിഷയം ശക്തമായി ഉന്നയിക്കണമെന്ന് കെസി വേണുഗോപാൽ ഉദ്ധവ് താക്കറെയുമായി നടത്തിയ ചർച്ചയിൽ ധാരണയായി.
പുൽവാമ ഭീകരാക്രമണത്തിൽ ജവാൻമാർക്ക് ജീവൻ നഷ്ടമായതിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന സർക്കാരിന്റേതെന്ന് മുൻ കരസേന മേധാവി ശങ്കർ റോയ് ചൗധരി പറഞ്ഞിരുന്നു. ദേശീയ സുരക്ഷാ ഏജൻസിക്കും ഇൻറലിജൻസ് വീഴ്ചയിൽ ഉത്തരവാദിത്വമുണ്ട്. സൈനിക കോൺവോയ് പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ഹൈവേയിലൂടെ പോകരുതായിരുന്നു. വ്യോമ മാർഗ്ഗം സഞ്ചരിച്ചിരുന്നെങ്കിൽ ജവാന്മാരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും ജനറൽ റോയ് ചൗധരി പറഞ്ഞിരുന്നു.