വണ്‍ പ്ലസിന്റെ ഉടന്‍ വിപണിയില്‍ അവതരിക്കാനിരിക്കുന്ന മൊബൈലാണ് വണ്‍ പ്ലസ് 12. അടുത്ത തലമുറ വണ്‍ പ്ലസ് ഫോണ്‍ നിലവില്‍ വണ്‍ പ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 6.70 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയുമായിരിക്കും ഫോണിനുള്ളത്. ഡിസ്പ്ലേ 4,500 നിറ്റ്‌സ് വരെ പരമാവധി തെളിച്ചം വാഗ്ദാനം ചെയ്യും. വണ്‍ പ്ലസ് 12 സ്‌പെസിഫിക്കേഷനുകളില്‍ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്സെറ്റ്, 64എംപി ടെലിഫോട്ടോ ലെന്‍സ്, 24എംപി വരെ റാം, 100വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,400എംഎഎച്ച് ബാറ്ററി എന്നിവയുണ്ടായിരിക്കും. ഈ ഉപകരണത്തിന് പിന്നില്‍ ഒരു ക്വാഡ് ക്യാമറ സംവിധാനം ഉണ്ടായിരിക്കും, ഇതിന് ഹാസല്‍ബ്ലാഡിന്റെ പിന്തുണയുണ്ടാകും. വണ്‍ പ്ലസ് സ്വയം വികസിപ്പിച്ചെടുത്ത ”സൂപ്പര്‍ ലൈറ്റ് ആന്‍ഡ് ഷാഡോ ഇമേജ് എഞ്ചിന്‍” സാങ്കേതികവിദ്യയും വണ്‍ പ്ലസ് 12 അവതരിപ്പിക്കും. മറ്റു കാര്യങ്ങളുടെ കൂടെ വണ്‍ പ്ലസ് 12ന്റെ വിലയും ഔദ്യോഗിക സവിശേഷതകളും ഡിസംബര്‍ 5 ന് ചൈനയില്‍ വെളിപ്പെടുത്തും.